June 12, 2021
Home World

World

  • കോവിഡിനെതിരെ പ്രതിരോധക്കോട്ട തീരത്ത് ഇന്ത്യ; രാജ്യത്ത്‌ മൂന്നാം ഘട്ട വാക്‌സിനേഷന്‍ ഏപ്രില്‍ 1 ന് ആരംഭിക്കും

    ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. 45 വയസിന് മുകളിലുള്ളവര്‍ക്ക് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. ആരോഗ്യ പ്രശ്‌നങ്ങളില്ലാവര്‍ക്കും വാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കും. എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. വാക്‌സിനേഷന്‍ പ്രക്രിയയിലെ നിര്‍ണായക ചുവടുവെയ്പ്പാണിത്. കൂടുതല്‍ വാക്‌സിനുകള്‍ മാര്‍ക്കറ്റിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,846പേര്‍ക്ക് കോവിഡ്

    ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയര്‍ന്നിരിക്കുകയാണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 22,956 പേര്‍ക്കാണ് രോഗ മുക്തി. 197 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,15,99,130 ആയി…

  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,938 പേര്‍ നിരീക്ഷണത്തില്‍

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,938 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,26,088 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3850 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 438 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് കോഴിക്കോട് ജില്ലയില്‍ ആണ്.261 കേസുകള്‍ ആണ് ഇവിടെ ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1756…

Politics