ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. പോസ്റ്റിൻറെ പൂർണ്ണ രൂപം ഇങ്ങനെ:

മെയ് രണ്ടാം തീയതി മഞ്ചേശ്വരം മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ വിജയിയുടെ പേര് എ കെ എം അഷ്‌റഫ് എന്നത് മാത്രമായിരിക്കും..!
കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ സി പി എമ്മിൻറെ 7000 വോട്ടുകൾ ചോർന്നെന്ന് മനസ്സിലാക്കിയ മഞ്ചേശ്വരം മണ്ഡലത്തിലെ എൽ ഡി എഫ് നേതൃത്വം ബിജെപിക്ക് വർദ്ധിക്കാനിടയുള്ള വോട്ട് സി പി എമ്മിൽ നിന്നും പോയതല്ല, മറിച്ച് കോൺഗ്രസ്സ് വോട്ടുകളാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിഞ്ഞെന്ന് ലീഗ് സംശയിക്കുന്നതായി ഇല്ലാക്കഥ മെനഞ്ഞെടുത്തത്..
ചരിത്രത്തിൽ കേട്ട് കേൾവി പോലുമില്ലാത്ത വിധം ഇതാദ്യമായി സി പി എമ്മിനുള്ളിൽ വർഗ്ഗീയ ചേരിതിരിവ് രൂപപ്പെടുകയും ‘ഞങ്ങളുടെ’ ജയാനന്ദയെ സ്ഥാനാർത്ഥിയാക്കുന്നതിന് ഇടങ്കോലിട്ടവർ ‘നിങ്ങൾ’ ആണെന്നും ‘നിങ്ങളുടെ’ മുസ്തഫയെ സ്ഥാനാർത്ഥിയാക്കാൻ വേണ്ടി ‘ഞങ്ങളുടെ’ ജയാനന്ദയെ തടഞ്ഞതിന് ബിജെപിയെ പിന്തുണച്ച് പകരം ചോദിക്കുമെന്നും പറഞ്ഞ് ജയാനന്ദൻ അനുകൂലികളായ 3000 സി പി എമ്മിന്റെ കേഡർമാർ കെ സുരേന്ദ്രന് വേണ്ടി ഫീൽഡ് വർക്ക് വരെ നടത്തിയെന്ന ഞെട്ടിപ്പിക്കുന്ന സത്യം പുറത്തറിയാതിരിക്കാൻ പെടാപ്പാട് പെടുകയാണ് കമ്മ്യൂണിസ്റ്റ് നേതൃത്വം..!
വർഗ്ഗീയ ചേരിതിരിവിനെ നേരിടാൻ മുസ്തഫയെ മാറ്റി വി വി രമേശനെ പാർട്ടി കെട്ടിയിറക്കിയിട്ടും പ്രാദേശികതലത്തിലുള്ള “ഞങ്ങളും നിങ്ങളും” വിളി തിരഞ്ഞെടുപ്പ് ദിവസവും തുടർന്നപ്പോഴാണ് ജയാനന്ദൻ അനുകൂലികളായ കേഡർമാരും അവരുടെ സ്വന്തക്കാരുമുൾപ്പെടെ 7000 വോട്ടുകൾ ബിജെപിയിലേക്ക് പോയിട്ടുണ്ടെന്ന ഗൗരവതരമായ വസ്തുത നേതൃത്വം ഉറപ്പിക്കുന്നതും അതിന് കൗണ്ടർ പ്രചരണമെന്നോണം കോൺഗ്രസ് വോട്ട് ചോർച്ച എന്ന ഫേക്ക് ന്യൂസ് പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യിപ്പിക്കുന്നതും..!
അതെ സമയം കോൺഗ്രസ്സ് വോട്ടുകൾ ഭദ്രമായി യു ഡി എഫിന് കിട്ടിയതിനാലും എസ് ഡി പി ഐ, എ പി വിഭാഗം സുന്നി സംഘടനകൾ, ചില മതേതര കാംക്ഷികളായ സി പി എമ്മിന്റെ നല്ല പ്രവർത്തകർ തുടങ്ങി പലരും പതിവിൽ നിന്നും വിഭിന്നമായി യു ഡി എഫിന് വോട്ട് ചെയ്യണമെന്ന ആഹ്വാനം നൽകി സജീവ പ്രവർത്തനം നടത്തിയതിനാലും എ കെ എം അഷ്‌റഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ശുഭ പ്രതീക്ഷതയിലാണ് മണ്ഡലത്തിലെ ആബാലവൃദ്ധ ജനങ്ങളും..!
ഇവർ എത്ര കള്ളം പ്രചരിപ്പിച്ചാലും 35000 എന്ന അക്കത്തിൽ വി വി രമേശന്റെ ടോട്ടൽ കൌണ്ട് ഒതുങ്ങുമ്പോൾ ബാക്കി വോട്ടുകൾ സുരേന്ദ്രന്റെ പെട്ടിയിൽ ഉറപ്പായും പോയിട്ടുണ്ടാവുമെന്ന് ഇവിടത്തെ പ്രബുദ്ധ ജനത മനസ്സിലാക്കിക്കൊള്ളും..!

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആശുപത്രി ജീവനക്കാരുടെ അനാസ്ഥയില്‍ ഗര്‍ഭിണിയായ അഹല്യയ്ക്ക് ദാരുണാന്ത്യം; അനുവാദമില്ലാതെ ഓപ്പറേഷന്‍, ആശുപത്രിയില്‍ നടന്നത്

പാലാ: പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്ത…