
കോഴിക്കോട് : റെയില്‍വേ സിഗ്നല്‍ കേബിള്‍ മുറിച്ചു .സംഭവത്തില്‍ ജീവനക്കാര്‍ അറസ്റ്റില്‍. ഫറോക്ക് സ്റ്റേഷനിലെ സിഗ്നല്‍ വിഭാഗത്തിലെ ജീവനക്കാരായ കക്കോടി സ്വദേശി പ്രവീണ്‍ രാജ്, സുല്‍ത്താന്‍ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം നടന്നത് . ഫറോക്കിനും വെള്ളയിലിനുമിടയില്‍ റെയില്‍വേ ട്രാക്കില്‍ അഞ്ചിടത്തെ സിഗ്നല്‍ ബോക്സിലെ വയറുകളാണ് ഇവര്‍ മുറിച്ചത്.അതേസമയം മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിനെ കാരണമായത് .എന്നാല്‍ , മണിക്കൂറുകളോളം സിഗ്നല്‍ പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിടേണ്ടി വന്നിരുന്നു . തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാര്‍ തന്നെയാണ് പ്രതികളെന്ന് മനസിലായത്. സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ റെയില്‍വേ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു
കോൺഗ്രസ് വോട്ട് മറിച്ചെന്ന ആരോപണം എൽ ഡി എഫിൻറെ മുഖം രക്ഷിക്കാൻ വേണ്ടിയോ???
ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു
ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. പോസ്റ്റിൻറെ പൂ…