
കുവൈത്ത് സിറ്റി: ഇടതുപക്ഷവും ബി.ജെ.പിയും കെട്ടിപ്പൊക്കുന്ന വിദ്വേഷത്തിെന്റയും അരക്ഷിതാവസ്ഥയുടെയും നാളുകള്‍ക്ക് വിരാമമിടാന്‍ വോട്ട് ഉപയോഗപ്പെടുത്തണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി തങ്ങള്‍ പറഞ്ഞു.
കുവൈത്ത് കെഎം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും മുസ്ലിംലീഗ് സ്ഥാപക ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പി.എസ്.സി അംഗം ടി.ടി. ഇസ്മായില്‍ മുസ്ലിം ലീഗ് സ്ഥാപകദിന പ്രഭാഷണം നടത്തി.
സമൂഹത്തിെന്റയും സമുദായത്തിെന്റയും പുനര്‍നിര്‍മിതിക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ത്യാഗംചെയ്യണമെന്നും മുന്‍കാല നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യബോധമുള്ള ആദര്‍ശനിഷ്ഠയുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനക്കെതിരെയുള്ള വിധിയെഴുത്താവണം നിയമസഭ തെരഞ്ഞെടുപ്പെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും താനൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയുമായ അഡ്വ. പി.കെ. ഫിറോസ് പറഞ്ഞു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്ത്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയംഗം നിധിന് കിഷോര്‍, ഉപദേശക സമിതി വൈസ് ചെയര്മാന് കെ.ടി.പി. അബ്ദുറഹ്മാന്, ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുല്‍ റസാഖ് പേരാമ്ബ്ര, ട്രഷറര്‍ എം.ആര്. നാസര്‍, വൈസ് പ്രസിഡന്റുമാരായ എന്‍.കെ. ഖാലിദ് ഹാജി, ഷഹീദ് പട്ടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറി ടി.ടി. ഷംസു, മലപ്പുറം ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മൂടാല്‍ എന്നിവര്‍ സംസാരിച്ചു.
ആക്ടിങ് ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഷ്താഖ് സ്വാഗതവും സെക്രട്ടറി റസാഖ് അയ്യൂര്‍ നന്ദിയും പറഞ്ഞു.
കോൺഗ്രസ് വോട്ട് മറിച്ചെന്ന ആരോപണം എൽ ഡി എഫിൻറെ മുഖം രക്ഷിക്കാൻ വേണ്ടിയോ???
ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു
ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. പോസ്റ്റിൻറെ പൂ…