മതം മാറ്റം ആരോപിച്ച് മലയാളികൾ ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെ ബജ്റംഗ്ദൾ ആക്രമണം. ദൽഹിയിൽ നിന്നും ഒഡിഷയിലേക്ക് പോവുകയായിരുന്ന നാല് പേർക്ക് നേരെയാണ് ട്രെയിനിൽ വെച്ചും പിന്നീട് ഝാൻസി റെയിൽവേ സ്റ്റേഷനിൽ വെച്ചും സംഘപരിവാർ ആക്രമണമുണ്ടായത്. ഒഡിഷയിൽ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാർത്ഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ സി.ഉഷ മരിയയും മറ്റൊരു കന്യാസ്ത്രീയും കൂടി ദൽഹിയിൽ നിന്നും വരികയായിരുന്നു. വിദ്യാർത്ഥികൾ സാധാരണ വസ്ത്രവും കന്യാസ്ത്രീകൾ സഭാവസ്ത്രത്തിലുമായിരുന്നു.

തിരുഹൃദയ സന്യാസിനി സമൂഹത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ. ഝാൻസി എത്താറായപ്പോൾ ട്രെയ്നിലെ ചിലർ ഇവരുടെ അടുത്തെത്തി പ്രശ്നമുണ്ടാക്കാൻ തുടങ്ങുകയായിരുന്നു. വിദ്യാർത്ഥിനികളെ കന്യാസ്ത്രീകൾ മതംമാറ്റാൻ ശ്രമിക്കുകയാണെന്നായിരുന്നു അക്രമികളുടെ ആരോപണം. തങ്ങൾ ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞെങ്കിലും ഇവർ അംഗീകരിച്ചില്ല. ജയ് ശ്രീരാം, ജയ്ഹനുമാൻ എന്നീ മുദ്രാവാക്യം വിളികളും ഭീഷണികളുമായി കൂടുതൽ പേരെത്തുകയായിരുന്നു. ഝാൻസി സ്റ്റേഷനിലെത്തിയപ്പോൾ യു.പി പൊലീസെത്തി കന്യാസ്ത്രീകളോടും വിദ്യാർത്ഥികളോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും സ്റ്റേഷനിൽ നൂറ്റമ്പതോളം ബജ്റംഗ് ദളുകാർ എത്തിയിരുന്നുവെന്ന് കന്യാസ്ത്രീകൾ പറയുന്നു.

ഇവരെ അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിക്കാതെ പൊലീസ് കന്യാസ്ത്രീ സംഘത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാ പൊലീസില്ലാതെ വരാ നാകില്ലെന്ന് കന്യാസ്ത്രീമാർ അറിയിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. ആധാർ കാർഡും മറ്റും രേഖകളും കാണിച്ചെങ്കിലും രാത്രി 11 മണിക്ക് ശേഷമായിരുന്നു സ്റ്റേഷനിൽ നിന്നും ബിഷപ്പ് ഹൗസിലേക്ക് വിട്ടയച്ചതെന്ന് കന്യാസ്ത്രീകൾ പറയുന്നു. സഭാവസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിച്ച് പൊലീസ് സംരക്ഷണത്തിലായിരുന്നു പിന്നീടുള്ള യാത്ര.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കോൺഗ്രസ് വോട്ട് മറിച്ചെന്ന ആരോപണം എൽ ഡി എഫിൻറെ മുഖം രക്ഷിക്കാൻ വേണ്ടിയോ???
ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു

ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. പോസ്റ്റിൻറെ പൂ…