ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. 45 വയസിന് മുകളിലുള്ളവര്‍ക്ക് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. ആരോഗ്യ പ്രശ്‌നങ്ങളില്ലാവര്‍ക്കും വാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കും.

എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. വാക്‌സിനേഷന്‍ പ്രക്രിയയിലെ നിര്‍ണായക ചുവടുവെയ്പ്പാണിത്. കൂടുതല്‍ വാക്‌സിനുകള്‍ മാര്‍ക്കറ്റിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കോൺഗ്രസ് വോട്ട് മറിച്ചെന്ന ആരോപണം എൽ ഡി എഫിൻറെ മുഖം രക്ഷിക്കാൻ വേണ്ടിയോ???
ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു

ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. പോസ്റ്റിൻറെ പൂ…