
തിരുവനന്തപുരം | നാളെ രാത്രി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 വരെ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത.
ഇത് കണക്കിലെടുത്ത് ജനങ്ങള്‍ വേണ്ട മുന്നൊരുക്കം നടത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കോൺഗ്രസ് വോട്ട് മറിച്ചെന്ന ആരോപണം എൽ ഡി എഫിൻറെ മുഖം രക്ഷിക്കാൻ വേണ്ടിയോ???
ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു
ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. പോസ്റ്റിൻറെ പൂ…