മഞ്ചേശ്വരം: കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ കഴിഞ്ഞ ദിവസം കർണാടക സർക്കാർ കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്ന സാഹചര്യത്തിൽ പ്രയാസം നേരിട്ടുകൊണ്ട് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി യെ വിളിച്ച് കാര്യമറിയിച്ച യുവാവ് തൻ്റെ അനുഭവം ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. വളരേ തിരക്കുകൾക്കിടയിലും സാധരണക്കാരനായ തൻ്റെ ആശങ്കകൾക്ക്‌ കൃത്യമായ മറുപടി നൽകിയ ഇങ്ങനെയുള്ള ജനപ്രതിനിധികളാണ് നമുക്ക് വേണ്ടതെന്നും പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണ്ണരൂപം:
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ തിരക്കായിരിക്കും എന്നറിയാം . വേറേ വഴിയില്ലായിരുന്നു. AKM Ashraf അതുകൊണ്ടാണ് വിളിച്ചു ബുദ്ധിമുട്ടിച്ചത്…

നാളെമുതൽ കർണാടക അതിർത്തി കടക്കണമെങ്കിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യം . നാളെ ഗൾഫിലേക്ക് പോവേണ്ടി വരും നാളെ ഗൾഫിൽനിന്നു വരുന്നവരും ആശുപത്രിയിൽ പോവേണ്ടി വരും ഒരുപാടുണ്ട്. അവർ എന്ത് ചെയ്യണമെന്ന് അറിയാതെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു…

ഏതെങ്കിലും അനുകൂല സാഹചര്യം ഉണ്ടോന്ന് അറിയാൻ ഞാൻ എകെഎം നെ വീണ്ടും വീണ്ടും വിളിച്ച് ബുദ്ധിമുട്ടിക്കുന്നു. തിരക്കിനിടയിൽപോലും കൃത്യമായ മറുപടിയും വിവരങ്ങളും തരാൻ കാണിച്ച അങ്ങയുടെ ആ വലിയ മനസ്സിന് നന്ദി.

താങ്കളെപോലുള്ളവർതന്നെയാണ് ജനപ്രതിനിധി ആവേണ്ടത്. എല്ലാവിധ ആശംസകളും നേരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

Check Also

കോൺഗ്രസ് വോട്ട് മറിച്ചെന്ന ആരോപണം എൽ ഡി എഫിൻറെ മുഖം രക്ഷിക്കാൻ വേണ്ടിയോ???
ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു

ദുബൈ കെ എം സി സി ഭാരവാഹി സുബൈർ കുബണൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. പോസ്റ്റിൻറെ പൂ…